സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; പവന് 320 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; പവന് 320 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടി ഇരിക്കുന്നത്.
ഇന്നത്തെ സ്വര്‍ണ്ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണ്ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38160 രൂപയാണ് വില. മാര്‍ച്ച് രണ്ടിനും ഇതായിരുന്നു സ്വര്‍ണ്ണത്തിന്റെ വില. 22 കാരറ്റ് വിഭാഗത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപയുടെ വര്‍ദ്ധനവ് വിലയില്‍ ഉണ്ടായി. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില. 925 ഹോള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റം ഉണ്ടായിട്ടില്ല. 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 73 രൂപയാണ് ഇന്നത്തെ വില.