വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പുരോഹിതൻ പിടിയിൽ

വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പുരോഹിതൻ പിടിയിൽ
ബത്തേരി: പാവപ്പെട്ട കുടുംബങ്ങളെ സമീപിച്ച് വീട് പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മതപുരോഹിതന്‍ പിടിയില്‍. മലപ്പുറം കുഴിമണ്ണ സ്വദേശി അബ്ദുല്‍ മജീദ് സഖാഫിയെയാണ് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്.
കൂടാതെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും സിമന്റ്, മണല്‍, കല്ല് മുതലായവ വാങ്ങി തട്ടിച്ചതായും പറയുന്നു. അഹ്‌ലുസ്സുന്ന എഡ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ നിരവധി തട്ടിപ്പു കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.