കാറിൽ കടത്തിയ 18.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കാറിൽ കടത്തിയ 18.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ*
ബത്തേരി: മുത്തങ്ങയിൽ കാറിൽ കടത്തുകയായിരുന്ന18.250 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ മുഹമ്മദ് മുബഷീർ ( 28 ) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്ന് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ സർക്കിൾ ഇൻസ്പെക്ടർ ആർ. നിഗീഷിന്റെ നേതൃത്ത്വത്തിൽ ചെക്ക് പോസ്റ്റ് എക്സൈസ് പാർട്ടി നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. KL 06 H 4760 നമ്പർ ഇന്നോവകാറിൽ കടത്തികൊണ്ട് വരികയായിരുന്നു കഞ്ചാവ്.
ഇന്നോവ കാറിന്റെ ബോണറ്റിനുള്ളിലും, വാഹനത്തിന്റെ ഉള്ളിലുമായി ഏഴ് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.എ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർ മൻസൂർ അലി, എം.സി.സനൂപ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളും, വാഹനവും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.