December 5, 2024

റംലയ്ക്കും കുടുംബത്തിനും വീടൊരുക്കി

Share

റംലയ്ക്കും കുടുംബത്തിനും വീടൊരുക്കി

പനമരം : റംലയ്ക്കും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാൻ വീടൊരുക്കി വേവ്സ് വയനാട് ചാരിറ്റി സംഘടനയും, ടി.വി.എസ് റൈസ് ബാങ്ക് കൂട്ടായ്മയും. വൈത്തിരി പുറംപോക്കിൽ പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികളും നട്ടെല്ലിന് ക്ഷധം സംഭവിച്ച് കിടപ്പിലായ ഭർത്താവുമായി താമസിച്ചിരുന്ന കുന്നത്ത് റംലയ്ക്കും കുടുംബത്തിനുമാണ് വീടൊരുക്കിയത്.

കൂലിവേല ചെയ്ത് കുടുബ ജീവിതം നയിക്കുന്ന റംലക്ക് ഒരു വീട് സ്വപ്നം മാത്രമായിരുന്നു. വർഷങ്ങളായി പുറംപോക്ക് സ്ഥലത്ത് സാരിയും പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് മറച്ച വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇവരുടെ ദുരവസ്ഥ അറിഞ്ഞ വേവ്സ് പ്രവർത്തകർ, ടി.വി എസ് റൈസ് ബാങ്ക് കൂട്ടായ്മയുമായി സഹകരിച്ച് നടത്തിയ ശ്രമത്തിലൂടെയാണ് ആധുനിക സൗകര്യങ്ങളടങ്ങിയ വീടിലേക്കെത്തിയത്.

കൂളിവയലിലുള്ള ഒരു വ്യക്തി വീടിനായി എട്ട് സെന്റ് സ്ഥലം സൗജന്യമായി നൽകുകയും, നിരവധി സുമനസ്സുകളുടെ സഹായത്താൽ ആറരലക്ഷം രൂപയോളം ചിലവിലാണ് വീട് നിർമിച്ച് നൽകിയത്. ഈ വിടിനോട് ചേർന്ന് മറ്റൊരു കുടുംബത്തിന് കൂടി വീട് നിർമിക്കുന്നതിനായി കട്ടിലവെപ്പ് കർമവും നടന്നു.

പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വേവ്സ് ചെയർമാൻ മൊയ്തൂട്ടി മൗലവി കേരളത്തിലെ പ്രമുഖ ചാരിറ്റി പ്രവർത്തകരുടെ സാന്നിധ്യത്തിൽ താക്കോൽ കൈമാറി. വേവ്സ് മുഖ്യരക്ഷാധികാരി അലി ബ്രാൻ അധ്യക്ഷനായി. വേവ്സ് ജനറൽ സെക്രട്ടറി, മാമു നെല്ലിയമ്പം, പി.ആർ.ഒ കെ.മൂസ, ട്രഷറർ മനോജ് കെ. പനമരം, ടി.വി.എസ് റൈസ് ബാങ്ക് ചാരിറ്റി പ്രവർത്തകരായ ടി.വി. എസ് സലാം, താഹിർ ബാബു, നാസർ തൂത, കലാം പാപ്ലശ്ശേരി, അസീസ് മഞ്ചേരി, ലത്തീഫ് മേമാടൻ, വാർഡംഗം ആയിശ ഉമ്മർ, കൂളിവയൽ മഹല്ല് പ്രസിഡണ്ട് കെ.ഉമ്മർ, പി. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.