മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മേപ്പാടി : നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശിനി ബിമല (28) യെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്ന് രാവിലെ എസ്റ്റേറ്റിലെ ഷെഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാൺമാനില്ലെന്ന് പറഞ്ഞ യുവതിയുടെ ഭർത്താവ് സാൽവാൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഷെഡ് പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടത്. യുവതിയുടെ തലയില്‍ അടിയേറ്റ മുറിവുണ്ട്. അതിനാൽ കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സാലിവൻ ജാഗിരിയെ (29) മേപ്പാടി പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.