ന്യൂഇയർ സ്പെഷൽ ഡ്രൈവ് ; എക്സൈസ് റെയ്ഡിൽ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ
ന്യൂഇയർ സ്പെഷൽ ഡ്രൈവ് ; എക്സൈസ് റെയ്ഡിൽ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തിരുനെല്ലി പോത്തുമ്മൂല ഭാഗത്ത് നടത്തിയ റെയ്ഡിൽ 8.010 ലിറ്റർ കർണ്ണാടക നിർമ്മിത ടെട്രാ പാക്കറ്റിലായുള്ള വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലി സ്വദേശികളായ എമ്മി വീട്ടിൽ എസ്. വിപിൻ ( 29 ) , അറവനാഴി വീട്ടിൽ വി.വി പ്രകാശ് (42 ) എന്നിവരെ അറസ്റ്റു ചെയ്തു. പ്രതികളെയും തൊണ്ടിമുതലുകളും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ സജീവൻ തരിപ്പ, പി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഡബ്ല്യൂ. വിപിൻ, കെ.എം മഹേഷ് , രാജേഷ് എം.ജി , സനൂപ് കെ.എസ് , ജെയ്മോൻ.ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി കെ ഇ , എക്സൈസ് ഡ്രൈവർ അബ്ദുറഹിം എന്നിവരും പങ്കെടുത്തു.