സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി പുൽപ്പള്ളി സ്വദേശിയായ ആകാശ് പോള്‍ ബിജു
സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി പുൽപള്ളി സ്വദേശിയായ ആകാശ് പോള്‍ ബിജു
പുല്‍പ്പള്ളി: സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി ജില്ലയുടെ അഭിമാനമായി ആകാശ് പോള്‍ ബിജു. പുല്‍പ്പള്ളി ചെറ്റപ്പാലം മുയുംകര ബിജുവിെന്‍റയും മിനിയുടെയും മകനായ ആകാശ് മലപ്പുറത്ത് നടന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 20 കാറ്റഗറിയില്‍ സ്റ്റിപ്പിള്‍ ചേയ്സില്‍ സ്വര്‍ണവും 5000 മീറ്റര്‍ മത്സരത്തില്‍ വെങ്കല മെഡലും നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബി.എ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ സൗത്ത് സോണ്‍ ദേശീയ മീറ്റില്‍ വെള്ളിമെഡല്‍ ജേതാവാണ്.