December 5, 2024

കാലടിയില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം

Share

കാലടിയില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം

കാലടിയില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍(46), ക്രിസ്റ്റീന്‍ ബേബി(26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു.

സിപിഎം വിട്ട് പ്രവ൪ത്തക൪ സിപിഐ യിലേക്കെത്തിയതില്‍ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തില്‍ തക൪ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.