ജില്ലയിലെ വീടുകളില്‍ ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങള്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ 27 മുതൽ
ജില്ലയിലെ വീടുകളില്‍ ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങള്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ 27 മുതൽ
കൽപ്പറ്റ: ഗാര്‍ഹിക ഗുണഭോക്താക്കള്‍ക്ക് സൗര തേജസ്സ് പദ്ധതിയില്‍ വീടുകളില്‍ ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിന്ന് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നു.
പദ്ധതിയില്‍ രണ്ട് കിലോ വാട്ട് മുതല്‍ മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 40 ശതമാനം സബ്സിഡിയും, മൂന്ന് കിലോ വാട്ടിന് മുകളില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ക്ക് 20 ശതമാനം സബ്സിഡിയും ലഭിക്കും.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ടാണ് ‘സൗരതേജസ്സ്’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്.
ആധാര്‍കാര്‍ഡ്, വൈദ്യുതി ബില്ലിന്റെ പകര്‍പ്പ് , 1180രൂപ ( കെ.എസ്.ഇ.ബി ഫീസിബിലിറ്റിക്ക് നല്‍കുന്നതിന് ) എന്നിവ സഹിതം ക്യാമ്പുകളില്‍ ചെന്ന് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഡിസംബര്‍ 27 ന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ ഓഫീസുകള്‍ എന്നിവിടങ്ങളിലും 28 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസ്, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, എന്നിവിടങ്ങളിലും , 30 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് , പനമരം ഗ്രാമ പഞ്ചായത്ത് ഓഫീസ് രജിസ്‌ട്രേഷന്‍ നടത്താം.
കൂടാതെ ഈ ദിവസങ്ങളില്‍ മീനങ്ങാടി ,കാവുമന്ദം, ഊര്‍ജ്ജ മിത്ര ഓഫീസുകള്‍, അനെര്‍ട്ട് ജില്ലാഓഫീസ് (കല്‍പ്പറ്റ) എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ 5വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് – അനെര്‍ട്ട് ജില്ലാഓഫീസ്, (കല്‍പ്പറ്റ) – 04936 206216, 9188119412, ഊര്‍ജ്ജ് മിത്ര , മീനങ്ങാടി – 95676911119, ഊര്‍ജ്ജ മിത്ര, കാവുമന്ദം – 9497754848.