അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണം ; വിദ്യാർഥിക്ക് പരിക്കേറ്റു
അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണം ; വിദ്യാർഥിക്ക് പരിക്കേറ്റു
കണിയാമ്പറ്റ: മില്ലുമുക്ക് അരിഞ്ചേർമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. അരിഞ്ചേർമല സ്വദേശി പുത്തൂർ മുഹമ്മദ് മുസ്ലിയാരുടെ മകൻ അബ്ദുള്ള നിഹാൽ (10) നാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം 5.15 ഓടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. ഉടനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സതേടി.