ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചു
ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചു
പുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ബഹളം വെച്ചതോടെ കടുവ വനത്തിനകത്തേക്ക് ഓടിക്കയറിയതിനാൽ വലിയ പരിക്കുകളില്ലാതെ പശു രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ വട്ടവയലിലെ വനാതിർത്തിയോട് ചേർന്ന് മേയാൻ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. ചാമിയുടെ ആറ് പശുക്കൾ മേയുന്നതിനിടെ ഏറ്റവും പുറകിൽ ഉണ്ടായിരുന്ന പശുവിനെയാണ് ആക്രമിച്ചത്. കുറുക്കൻമൂലയിൽ എത്തിയ കടുവ തന്നെയാണോ വട്ടവയലിലും എത്തിയതെന്ന് സംശയമുള്ളതായി നാട്ടുകാർ ന്യൂസ് ടുഡെ വയനാടിനോട് പറഞ്ഞു.