തൊഴിൽ രഹിതർക്കായി മെഗാ ജോബ് ഫെയർ മുട്ടിലിൽ; തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം
തൊഴിൽ രഹിതർക്കായി മെഗാ ജോബ് ഫെയർ മുട്ടിലിൽ; തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം
മുട്ടിൽ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സങ്കൽപ് പദ്ധതിയിൽ ഉൾപ്പെടുത്തി നൈപുണ്യ 2022 – മെഗാ ജോബ് ഫെയർ നടത്തുന്നു. ജനുവരി 23ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ നടക്കുന്ന തൊഴിൽ മേളയിലേക്കായി ജനുവരി 5 വരെ തൊഴിൽദാതാക്കൾക്കും, ജനുവരി 7 മുതൽ ജനുവരി 20 വരെ തൊഴിൽ അന്വോഷകർക്കും രജിസ്റ്റർ ചെയ്യാം. www.statejobportal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ വികസന കമ്മിറ്റി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് മേള സംഘടിപ്പിക്കുന്നത്. വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ജോബ് ഫെയറിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന മേളയിൽ എല്ലാ വിഭാഗം തൊഴിൽ ദാതാക്കൾക്കും, ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. നിരവധി കമ്പനികൾ മേളയിൽ പങ്കെടുക്കും. ഏറ്റവും കൂടുതൽ നിയമനങ്ങൾ നൽകുന്ന തൊഴിൽ ദാതാവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനവും പ്രശംസാപത്രവും നൽകും. ഫോൺ: 8592022365.