ബത്തേരി തൊടുവെട്ടിയിൽ പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി തൊടുവെട്ടിയിൽ പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി : തൊടുവെട്ടിയിൽ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിയോട് കേബിൾ ടി.വി ഓപ്പറേറ്റർ തൊടുവെട്ടി ടി.കെ ശശിയുടെയും രേഖയുടെയും മകൻ ടി.എസ് ഗോകുൽ (16) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലരിയാൻ പോയ ഗോകുലിനെ തേടി സഹോദരൻ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി കല്ലുവയൽ ജയശ്രീ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.