ജീവകാരുണ്യ പ്രവർത്തനത്തിനായി എ.ഐ.വൈ.എഫ് തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് നടത്തി
1 min readജീവകാരുണ്യ പ്രവർത്തനത്തിനായി എ.ഐ.വൈ.എഫ് തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് നടത്തി
മാനന്തവാടി: തൃശ്ശിലേരിയിൽ വിവിധ ഭാഗങ്ങളിലായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് ധനസമാഹാരത്തിനായി ഫണ്ട് ശേഖരിച്ചു നൽകുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തൃശ്ശിലേരിയിൽ ബിരിയാണി ചലഞ്ച് സംഘടപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് വാർഡ് മെമ്പർ ബേബി മാസ്റ്റർ, റോജിത് തൃശ്ശിലേരിക്ക് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി മേഖല സെക്രട്ടറി കെ.ആർ രതീഷ്, തൃശ്ശിലേരി യൂണിറ്റ് സെക്രട്ടറി ജോബി ആന്റണി, പ്രസിഡന്റ് സനൂപ് വി. സി, വിജേഷ് സാമൂൽ, അതുൽ, വൈശാഖ്.സി എന്നിവർ നേതൃത്വം നൽകി.