അതിമാരക മയക്കുമരുന്നുമായി സിനിമാ സീരിയൽതാരം അറസ്റ്റിൽ
അതിമാരക മയക്കുമരുന്നുമായി സിനിമാ സീരിയൽതാരം അറസ്റ്റിൽ
വൈത്തിരി: പഴയ വൈത്തിരിയിലെ ഒരു ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട എൽ. എസ്.ഡി സ്റ്റാമ്പുകളുമായി സിനിമാ സീരിയൽ അഭിനേതാവായ എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കൽ വീട്ടിൽ പി.ജെ ഡെൻസൺ (44) പിടിയിൽ. അറസ്റ്റു ചെയ്ത പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ടു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശത്ത് നിന്നും 0.140ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു. മനുഷ്യന്റെ ഓർമ്മ ശക്തിയെ സാരമായി ബാധിക്കുന്നതും യുവാക്കളും മറ്റും നാവി നടിയിൽ ഒട്ടിച്ചു പിടിപ്പിച്ചു ഉപയോഗിച്ചു വരുന്നതായി കാണപ്പെടുന്നതും മയക്കു മരുന്നു വിപണിയിൽ 40000/- രൂപയോളം വില വരുന്നതുമായ അതിമാരക ലഹരി മരുന്നു വിഭാഗത്തിൽ പെട്ടതാണ് എൽ.എസ്.ഡി.
രഹസ്യ വിവരത്തെ തുടർന്ന് വൈത്തിരി എസ്.ഐ രാംകുമാറും സംഘവും, വയനാട് എസ്പിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, നാർക്കോട്ടിക് സെൽ ഡി. വൈ.എസ്.പി രജികുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.