കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; പട്ടാപകൽ ആടിനെ കൊന്നു
കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; പട്ടാപകൽ ആടിനെ കൊന്നു
മാനന്തവാടി: കുറുക്കൻമൂലയിൽ കടുവ വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുറുക്കൻ മൂലയിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്റർ മാറി വീടിന് സമീപം മേയാൻ കെട്ടിയിട്ടിരുന്ന ഇളയിടം ബേബിയുടെ ആടിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടര വയസ്സുള്ള ഗർഭിണിയായ ആടാണ് ചത്തത്. ആടിന്റെ കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ട്. അതിനാൽ കടുവ കൊന്നതായാണ് പ്രാഥമിക നിഗമനം. ഇതോടെ 18 ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി.