സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക് മാറുന്നു; സേവനദാതാക്കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു
സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക് മാറുന്നു; സേവനദാതാക്കളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു
കൽപ്പറ്റ: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെൻ്റിലേക്കു മാറുന്നു. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടമായി മറ്റ് ഔട്ട്ലെറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനത്തിലേക്ക് മാറുന്നതിനായി സേവനദാതാക്കളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. ഇപ്പോഴുള്ള മാതൃകകൾ കൂടാതെ പുതിയ മാതൃകകളും കമ്പനികൾക്ക് സമർപ്പിക്കാം. താത്പര്യപത്രം ഡിസംബർ 20നകം സമർപ്പിക്കണം. ഇതിൽ സാങ്കേതിക വിവരങ്ങളും, പണം വില്പനശാലകളിലെ അക്കൗണ്ടിൽ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമർശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
കൂടുതൽ വിശദാംശങ്ങൾ supplycokerala.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സപ്ലൈകോയുടെ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് താത്പര്യപത്രം സമർപ്പിക്കാം.
കമ്പനികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ:
. ദിവസ വരുമാനം അതത് ദിവസങ്ങളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഉപകരണങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി കമ്പനികൾ തന്നെ സ്ഥാപിക്കണം.
. ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ മാനേജർക്ക് ലഭ്യമാക്കണം.
. വില്പനശാലകളിൽ മൊബൈൽ ഫോണുകൾ ലഭ്യമാകണമെന്നില്ല. പക്ഷേ കമ്പ്യൂട്ടറും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കും.