പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെ
പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെ
മാനന്തവാടി: കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയിലേറെയായി ഭീതി പരത്തുന്ന കടുവ വീണ്ടും ആടിനെ കൊന്നു. പടമല പള്ളിക്ക് സമീപത്തെ കുരുത്തോല സുനിയുടെ ആടിനെയാണ് കടുവ പിടിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുക്കാൽ ഭാഗത്തോളം ഭക്ഷിച്ച് ഉപേക്ഷിച്ച് പോവുകയും ചെയ്തു. ഇതോടെ പതിനാല് വളര്‍ത്തു മൃഗങ്ങളെയാണ് കടുവ രണ്ടാഴ്ചയ്ക്കിടെ കൊന്നത്. കൂടാതെ രണ്ട് പശുക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ അഞ്ച് കൂടുകളാണ് വനംവകുപ്പ് ഇതുവരെ സ്ഥാപിച്ചത്.
20 ഓളം ക്യാമറകളും, മയക്കുവെടി സംഘവും നാട്ടുകാരും ദിവസങ്ങളായി ഉറക്കമിളച്ച് കടുവയെ പിടികൂടാനായി കാത്തിരിന്നിട്ടും വനം വകുപ്പും പോലീസും സജീവമായി പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടും കടുവ വീണ്ടുമിറങ്ങുകയാണ്.