വയനാട്ടിലും ഗുണ്ടാ ആക്രമണം; തോമാട്ടുചാലിൽ വയോധികൻ കൊല്ലപ്പെട്ടു
വയനാട്ടിലും ഗുണ്ടാ ആക്രമണം; തോമാട്ടുചാലിൽ വയോധികൻ കൊല്ലപ്പെട്ടു
വടുവന്‍ചാല്‍ : വയനാട്ടിലും ഗുണ്ടാ ആക്രമണം. തോമാട്ടുചാൽ കല്ലേരിയില്‍ ഗുണ്ടാ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. രഘുനാഥ് (72) ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെ സംഘമായെത്തിയവര്‍ ഇയാളെ വീട്ടില്‍ക്കയറി മര്‍ദിക്കുകയായിരുന്നെന്നാണ് വിവരം. തലക്ക് സാരമായി പരിക്കേറ്റ രഘുനാഥ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. അമ്പലവയല്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.