ബഡ്ജറ്റ് ടൂർ: ആദ്യ യാത്രാസംഘം പൂക്കോട് സന്ദർശിച്ചു
*ബഡ്ജറ്റ് ടൂർ: ആദ്യ യാത്രാസംഘം പൂക്കോട് സന്ദർശിച്ചു*
വൈത്തിരി: കെ.എസ്.ആർ.ടി.സി നടപ്പിലാക്കുന്ന ബഡ്ജറ്റ് ടൂർ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ യാത്രാസംഘം ജില്ലയിലെ പൂക്കോട് തടാകം സന്ദർശിച്ചു.
പൂക്കോട് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എൽ.എ നിർവ്വഹിച്ചു. മലപ്പുറത്ത് നിന്ന് മൂന്ന് ബസ്സുകളിലായി 138 പേരാണ് പൂക്കോട് എത്തിയത്. ബാണാസുര സാഗർ ഡാം, കർലാട് തടാകം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.
കേന്ദ്രങ്ങളിലേക്കുള്ള സന്ദർശന ഫീസ്, ഭക്ഷണം എന്നിവ ഉൾപ്പെടെ 1000 രൂപയാണ് ഒരാളുടെ യാത്രാ നിരക്ക്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ ഗുണഭോക്താവ് അമ്പും വില്ലും ഏന്തി പരമ്പരാഗത രീതിയിലാണ് ബഡ്ജറ്റ് ടൂർ യാത്രാ സംഘത്തെ വരവേറ്റത്. ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.