September 11, 2024

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് നേരെ തെരുവുനായയുടെ ആക്രമണം

1 min read
Share

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് നേരെ തെരുവുനായയുടെ ആക്രമണം

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മധ്യവയസ്ക്കയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. കൈനാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൂട്ടിരിപ്പിനെത്തിയ മാനന്തവാടി ചെറുകര സ്വദേശിനി ശാരദ (54) നെയാണ് ഇന്ന് രാവിലെ എട്ടു മണിയോടെ തെരുവുനായ ആക്രമിച്ചത്. ഭക്ഷണാവശിഷ്ടങ്ങൾ കളയാൻ ആശുപത്രിയുടെ പുറകുവശത്തെത്തിയ ശാരദയുടെ ദേഹത്തേക്ക് തെരുവുനായ പാഞ്ഞുകയറിയതായി ശാരദ പറഞ്ഞു. ബഹളം വെച്ച് ആളുകൾ ഓടിക്കൂടിയതിനാൽ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇവർക്ക് ശരീരത്തിൽ ചെറിയ മാന്തലേറ്റു.

ആശുപത്രിയിൽ എത്തിയ പലരെയും തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചതായി പരാതികൾ ഉണ്ട്. ആശുപത്രി പരിസരത്തെ തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.