ജില്ലയിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന നാളെ മുതൽ
ജില്ലയിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന നാളെ മുതല്‍
കൽപ്പറ്റ: ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെയും, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെയും നേതൃത്വത്തില്‍ നാളെയും , മറ്റന്നാളും ( ബുധന്‍, വ്യാഴം ) ഓപ്പറേഷന്‍ ഡെസിബല്‍- വാഹന പരിശോധന ഡ്രൈവ് നടത്തും.
ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ് നടത്തുന്നത്. നിരോധിക്കപ്പെട്ടിട്ടുള്ള ഹോണുകള്‍, പൊതുനിരത്തില്‍ അനാവശ്യമായി തുടര്‍ച്ചയായി ഹോണുകള്‍ മുഴക്കുക, ആംബുലന്‍സുകള്‍ അനവസരത്തില്‍ ഹോണുകള്‍ മുഴക്കുക, സൈലന്‍സര്‍ രൂപമാറ്റം വരുത്തി വായു, ശബ്ദമലിനീകരണം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
മേല്‍ പറഞ്ഞിരിക്കുന്ന നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കണ്‍ട്രോള്‍ റൂം വാട്ട്‌സാപ്പ് നമ്പറിലോ 9188961290, rtoe12.mvd@kerala.gov.in എന്ന മെയില്‍ ഐഡിയിലോ പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാം.