കേരള സർക്കാർ പെട്രോൾ, ഡീസൽ വില കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി
കേരള സർക്കാർ പെട്രോൾ, ഡീസൽ വില കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി
പനമരം: കേരള സർക്കാർ പെട്രോൾ ഡീസൽ വില കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റി പനമരം പഞ്ചായത്ത് ഓഫീസിനു മുൻപിൽ സായാഹ്ന ധർണ നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ.എം പ്രജീഷ് ആധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം വിജയൻ കൂവണ , ജി.കെ മാധവൻ, പി.ജി. ആനന്ദ് കുമാർ , പി.ജിതിൻ ബാനു എന്നിവർ സംസാരിച്ചു.