പൂതാടി പൊന്നങ്കരയിൽ മധ്യവയസ്ക്കൻ ഷോക്കേറ്റു മരിച്ചു
പൂതാടി പൊന്നങ്കരയിൽ മധ്യവയസ്ക്കൻ ഷോക്കേറ്റു മരിച്ചു
പൂതാടി : പൊന്നങ്കരയിൽ മധ്യവയസ്ക്കനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കര വയൽവാടി കോളനിയിലെ ചിമ്പ്രൻ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഉറുമ്പിൻ കൂട് നശിപ്പിക്കാനായി വീടിനടുത്തുള്ള മരത്തിൽ കയറിയപ്പോൾ അബദ്ധത്തിൽ ഷോക്കേറ്റതാണെന്നാണ് കേണിച്ചിറ പോലീസിന്റെ പ്രാഥമിക നിഗമനം. കയ്യിലുണ്ടായിരുന്ന കമ്പിയുടെ തോട്ടി 11 കെ.വി എച്ച്.ടി ലൈനിൽ കുരുങ്ങി അതിൽ നിന്നും ഷോക്കൽക്കുകയായിരുന്നു. സംഭവം കണ്ടെത്തിയ ചിമ്പ്രന്റെ ഭാര്യ തങ്കമ്മയ്ക്കും രക്ഷപ്പെടുത്താൻ ശ്രമിക്കവെ ഷോക്കേറ്റു. ഇവരെ മീനങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേണിച്ചിറ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.