നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണമുൾപ്പെടെ നാലു മെഡലുകൾ നേടി വയനാട് കുന്നമ്പറ്റ സ്വദേശിനി വനജകുമാരി
നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണമുൾപ്പെടെ നാലു മെഡലുകൾ നേടി വയനാട് കുന്നമ്പറ്റ സ്വദേശിനി വനജകുമാരി
കൽപ്പറ്റ : ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാലു മെഡലുകൾ നേടി വയനാട് കുന്നമ്പറ്റ ശീതള എസ്റ്റേറ്റിൽ വനജ കുമാരി. സൂപ്പർ വെറ്ററൻ വിഭാഗത്തിൽ 100, 200 മീറ്റർ ഓട്ട മത്സരങ്ങളിൽ സ്വർണവും, 1500 മീറ്റർ റിലേയിലും ലോങ്ങ് ജംബിലും വെള്ളിയും വെങ്കല മെഡുലകളും വനജ കുമാരി കരസ്ഥമാക്കി.
വെറ്ററൻ അത്ലറ്റിക് മത്സരങ്ങളിൽ സജീവമായ 57 കാരിയായ വനജകുമാരി കുന്നമ്പറ്റ പരേതനായ ശീതൽ പ്രസാദിന്റെ ഭാര്യയാണ്. നാട്ടിൽ കൃഷിയിൽ സജീമായതിനിടെയാണ് കായികരംഗത്തേക്കു തിരിഞ്ഞത്. 2016 മുതലാണ് ദീർഘദൂര ഓട്ട മത്സരങ്ങളിൽ സജീവമായത്. ജിക്കുപ്രണവ് ആണ് മകൻ.