സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്കു ശേഷം സ്വർണ വിലയിൽ വർധന ; പവന് 240 രൂപ കൂടി
സംസ്ഥാനത്ത് മൂന്ന് ദിവസങ്ങൾക്കു ശേഷം സ്വർണ വിലയിൽ വർധന ; പവന് 240 രൂപ കൂടി
സംസ്ഥാനത്ത് ഈ മാസം ആദ്യമായി സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 35,800 രൂപയും ഒരു ഗ്രാമിന് 4475 രൂപയുമാണ് വില. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35560 രൂപയായിരുന്നു വില. കഴിഞ്ഞ കുറേ മാസങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളിൽ ഒരു പവൻ സ്വര്‍ണത്തിന് 35,680 രൂപയായിരുന്നു വില .
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ മൂന്ന്, നാല് തിയതികളിൽ നവംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. അതേസമയം നവംബര്‍ 16ന് ആണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. ഒരു പവൻ സ്വര്‍ണത്തിന് 36,920 രൂപയായിരുന്നു വില. എന്നാൽ പിന്നീട് വില ഇടിയുകയായിരുന്നു.
ഡോളര്‍ കരുത്താര്‍ജിച്ചതിനു പിന്നാലെ യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നതും രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറയാൻ കാരണമായി. ഇതാണ് രാജ്യത്തെ ആഭ്യന്തര വിപണികളിലും പെട്ടെന്ന് സ്വര്‍ണ വില കുറയാൻ ഇടയാക്കിയത്.
ഒക്ടോബര്‍ 26-നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കുറഞ്ഞ നിരക്ക്. ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു. എന്നാൽ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു നവംബറിൽ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില.