ബത്തേരിയിൽ ജീപ്പിൽ കടത്തുകയായിരുന്ന പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
ബത്തേരിയിൽ ജീപ്പിൽ കടത്തുകയായിരുന്ന പന്ത്രണ്ട് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
സുൽത്താൻ ബത്തേരി : ബത്തേരി പണയമ്പം ഭാഗത്ത് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ വി.ആർ ജനാർദ്ദനൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ജീപ്പിൽ കടത്തുകയായിരുന്ന പന്ത്രണ്ട് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വടക്കനാട് ചൂണ്ടാട്ട് വീട്ടിൽ സി.എ ബേബി (62) ക്കെതിരെ അബ്ക്കാരി കേസെടുത്തു. പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ എൻ.രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ അനിൽകുമാർ, അമൽ തോമസ്, രാജീവൻ.കെ.വി, എക്സൈസ് ഡ്രൈവർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.