മാനന്തവാടി താലൂക്കിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
മാനന്തവാടി താലൂക്കിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
മാനന്തവാടി : സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മതന്യൂനപക്ഷ (മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന) വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു.
അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. ഒ.ബി.സിക്കാര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയും, മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. ആറ് ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. വായ്പയ്ക്ക് വസ്തു ജാമ്യമോ, ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം.
വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ആറ് ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നുണ്ട്. ഈ വായ്പയ്ക്ക് പലിശ സബ്സിഡിയും മൂലധന സബ്സിഡിയും അനുവദിക്കും.
അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി മാനന്തവാടി അംബേദ്കര്‍ റോഡിലെ എം.വി.ജി സണ്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 04935 293015, 293055.