കമ്പളക്കാട് വണ്ടിയാമ്പറ്റയിലെ വെടിവെപ്പ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കമ്പളക്കാട് വണ്ടിയാമ്പറ്റയിലെ വെടിവെപ്പ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
കമ്പളക്കാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിക്കുകയും ബന്ധുവിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ (48), ലിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടത്തറ മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയൻ (36) ആണ് വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷരുൺ വെടിയേറ്റ് ചികിത്സയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇരുവരേയും സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.