ചീക്കല്ലൂരിലെ കൃഷി നാശം : കർഷകർക്ക് നഷ്ടപരിഹാരം നൽകണം – യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി

ചീക്കല്ലൂരിലെ കൃഷി നാശം : കർഷകർക്ക് നഷ്ടപരിഹാരം നൽകണം – യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി
കണിയാമ്പറ്റ : ചീക്കല്ലൂരിൽ കൃഷി നാശം നേരിട്ട അറുപതോളം കർഷകർക്കും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൃഷി നാശം നേരിട്ട ചീക്കല്ലൂർ നെൽപ്പാടം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മനുവർണ നെൽ വിത്ത് ഉപയോഗിച്ച് 250 ഏക്കറോളം നെൽകൃഷി ചെയ്ത കർഷകർക്കാണ് രോഗബാധ മൂലം നാശം നേരിട്ടത്. കിലോയ്ക്ക് 42 രൂപ വില നൽകി വാങ്ങിയ 4600 ക്വിന്റൽ നെൽ വിത്തിനാണ് രോഗം ബാധിച്ചത്. ഒരു കോടിയിലധികം രൂപയുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. അതിനാൽ നഷ്ടപരിഹാരം ഉടൻ നൽകണം. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ സൈതലവി, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.കെ ഷാജിത്ത്, വൈസ് പ്രസിഡണ്ട് ഇ.ടി അസീസ് എന്നിവർ പ്രദേശം സന്ദർശിച്ചു.
