കമ്പളക്കാട് വണ്ടിയാമ്പയിൽ വെടിയേറ്റ് യുവാവ് മരിച്ച സംഭവം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി
1 min readകമ്പളക്കാട് വണ്ടിയാമ്പയിൽ വെടിയേറ്റ് യുവാവ് മരിച്ച സംഭവം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങി
കമ്പളക്കാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിക്കുകയും, ബന്ധുവിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് കസ്റ്റഡിലായത്.
കാട്ടുപന്നിയെ വേട്ടയാടിനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതായാണ് നിഗമനം. ഇവരോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നതായിരുന്നു. തുടർന്ന് ഇരുവരും ഇന്നലെ രാത്രി കീഴടങ്ങിയതായാണ് സൂചന. ഇരുവരേയും ചോദ്വം ചെയ്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മെച്ചന ചുണ്ട്റങ്ങോട് കോളനിയിലെ ജയൻ (36) വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഷരുൺ എന്നയാൾ വെടിയേറ്റ് പരിക്കിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.