October 11, 2024

കൽപ്പറ്റ, തരിയോട്, എടവക പരിധിയിലെ കൊടിമരങ്ങള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണം

Share

കൽപ്പറ്റ, തരിയോട്, എടവക പരിധിയിലെ കൊടിമരങ്ങള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണം

കൽപ്പറ്റ നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപങ്ങൾ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകൾ/ പാർട്ടികൾ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ നഗരസഭ നീക്കം ചെയ്യുകയും അതിൻ്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാർട്ടി/ പോഷക സംഘടന എന്നിവരിൽ നിന്നും ഈടാക്കുന്നതുമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

തരിയോട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികള്‍/ കൊടിമരങ്ങള്‍/ സ്തൂപങ്ങള്‍ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകള്‍/ പാര്‍ട്ടികള്‍ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുകയും അതിന്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാര്‍ട്ടി/ പോഷക സംഘടന എന്നിവരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എടവക ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള വിവിധ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികള്‍/ കൊടിമരങ്ങള്‍/ സ്തൂപങ്ങള്‍ എന്നിവ ഇനിയും നീക്കം ചെയ്തിട്ടില്ലാത്ത സംഘടനകള്‍/ പാര്‍ട്ടികള്‍ മൂന്ന് ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അവ ഗ്രാമ പഞ്ചായത്ത് നീക്കം ചെയ്യുകയും അതിന്റെ ചിലവ് ബന്ധപ്പെട്ട സംഘടന/ പാര്‍ട്ടി/ പോഷക സംഘടന എന്നിവരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.