ജില്ലയില്‍ 327 പേര്‍ എച്ച്.ഐ.വി . പോസിറ്റീവ് ആയി ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവകുപ്പ്

ജില്ലയില്‍ 327 പേര്‍ എച്ച്.ഐ.വി . പോസിറ്റീവ് ആയി ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവകുപ്പ്
മാനന്തവാടി: എച്ച്.ഐ.വി. പോസിറ്റീവ് ആയി ജില്ലയില്‍ 327 പേര്‍ ചികിത്സയില്‍ കഴിയുന്നതായി ആരോഗ്യവകുപ്പ്. ഇതില്‍ 65 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയുടെ ആന്റി റിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.ടി) യൂണിറ്റില്‍ നിന്നും ചികിത്സ തേടുന്നുണ്ട്.
ശേഷിക്കുന്നവര്‍ ജില്ലയ്ക്ക് പുറത്തുള്ള സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ എച്ച്.ഐ.വി പരിശോധനയ്ക്കായി 5 ഐ.സി.ടി.സി (ജ്യോതിസ്) സെന്ററുകളാണുള്ളത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ്, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികള്‍, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയാണവ.