മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘര്‍ഷം; മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മര്‍ദനമേറ്റു
1 min readമുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘര്‍ഷം; മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മര്‍ദനമേറ്റു
കൽപ്പറ്റ: മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘര്‍ഷം. എംഎസ്‌എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് മര്‍ദനമേറ്റു. ജില്ലാ സെക്രട്ടറി യഹ്‌യാഖാന്‍ തലക്കലിനും കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി. ഹംസക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഷൈജല്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
എന്നാല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് യഹ്‌യാഖാന്‍ പ്രതികരിച്ചു. ഹരിത വിഷയത്തില്‍ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷങ്ങളില്‍ കലാശിച്ചത്.
ഹരിത വിഷയത്തില്‍ സംസ്ഥാന ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചതിന് സെപ്റ്റംബറിലാണ് ഷൈജലിനെതിരെ നടപടിയെടുത്തത്.എം.എസ്.എഫിന്റെയും ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയിരുന്നു. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പി.എം.എ സലാമാണെന്ന് ലീഗ് നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എം.എസ്.എഫ് നേതാക്കളില്‍ ഒരാളായിരുന്നു ഷൈജല്‍.
ഹരിത വിഷയത്തില്‍ എംഎസ്‌എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെ വിമര്‍ശിച്ച ഷൈജലിനെ നേരത്തെ പുറത്താക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണം. ഹരിതയുടെ പുതിയ കമ്മിറ്റിയെ മുസ്ലീം ലീഗ് പ്രഖ്യാപിച്ചത്ⁿᵉʷˢ ᵗᵒᵈᵃʸ ʷᵃʸᵃⁿᵃᵈ കൂടിയാലോചനയില്ലാതെയാണെന്ന പരസ്യവിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് പി.പി ഷൈജലിനെതിരെ നടപടിയുണ്ടായത്. പരാതിക്കാര്‍ക്ക് പിന്തുണ നല്‍കിയവരെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് ഷൈജില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എം.എസ്.എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചത്.
അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. സ്ത്രീകള്‍ ആദരിക്കപ്പെടേണ്ടവരാണ്. എം.എസ്.എഫ് സംസ്ഥാന അധ്യക്ഷനെതിരെ നേതൃത്വത്തിന് പരാതി നല്‍കും. എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.