ജില്ലയില്‍ ജനറേറ്റര്‍ ഉപയോഗത്തിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
1 min read
*ജില്ലയില്‍ ജനറേറ്റര്‍ ഉപയോഗത്തിന് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി*
കൽപ്പറ്റ: ജില്ലയില്‍ 10 കെ.വി.എ മുതല്‍ ശേഷിയുള്ള ജനറേറ്റര്‍ ഉപയോഗിക്കുന്നവര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. 10 കെ.വി.എയില്‍ താഴെ ശേഷിയുള്ള ജനറേറ്റര്‍ ആണെങ്കില്‍ സ്ഥാപന ഉടമ കെ.എസ്.ഇ.ബിയില്‍ അറിയിച്ച് സുരക്ഷിതമായാണ് ജനറേറ്റര്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്ന് നിശ്ചിത യോഗ്യതയുള്ളവരെ കൊണ്ട് ഉറപ്പു വരുത്തണം.
താത്കാലിക ആവശ്യങ്ങള്‍ക്കുള്ള ജനറേറ്ററുകള്‍ ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ വഴി സ്ഥാപിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമാണ് ഊര്‍ജ്ജീകരിക്കേണ്ടത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റര്‍ വൈദ്യുത ലൈനില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉള്‍പ്പെടെ അപകടത്തിന് കാരണമായേക്കും. വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികളുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ 04936 295004.