സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് ; പവന് 80 രൂപ കുറഞ്ഞ് 35,960 ആയി
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് ; പവന് 80 രൂപ കുറഞ്ഞ് 35,960 ആയി
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,495 രൂപയും പവന് 35,960 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4,505 രൂപയിലും പവന് 36,040 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് നവംബർ 16 ന് ആണ്.ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയർന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. താല്‍ക്കാലികമായി വില ഇടിഞ്ഞാലും പണപ്പെരുപ്പം ഉയരുന്നതിനാല്‍ സ്വര്‍ണ വില ഉയര്‍ന്നേക്കുമെന്ന് നിരീക്ഷകർ ചൂണ്ടികാട്ടുന്നുണ്ട്