ബത്തേരി സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു
ബത്തേരി സ്വദേശികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരിക്കേറ്റു
മലപ്പുറം പുതുപൊന്നാനിയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജിലുള്ളത്.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. 45ഓളം ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കുട്ടികളടക്കം 25 പേര്‍ക്ക് പരുക്കേറ്റു.