കമ്പളക്കാട് പറളിക്കുന്നിൽ മധ്യവയസ്ക്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നാലുപേർ കൂടി അറസ്റ്റിൽ
കമ്പളക്കാട് പറളിക്കുന്നിൽ മധ്യവയസ്ക്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; നാലുപേർ കൂടി അറസ്റ്റില്‍
കമ്പളക്കാട് : പറളിക്കുന്ന് ലക്ഷം വീട് കോളനിയില്‍ ദുരൂഹസാഹചര്യത്തില്‍ മലപ്പുറം കരിപ്പൂർ സ്വദേശി കിളിനാട്ട് അബ്ദുൾ ലത്തീഫ് (45) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാലു പേർ കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ ലത്തീഫിന്റെ ഭാര്യ ജെസ്‌നയുടെ ഉമ്മ ഷാജിറ, ഉമ്മയുടെ ഉമ്മ ഖദീജ, സഹോദരന്‍ നൗഷാദ്, നൗഷാദിന്റെ ഭാര്യ മൈമുന എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
2020 ഡിസംബർ മാസം ലത്തീഫിന്റെ പറളിക്കുന്നുള്ള ഭാര്യാ ഗൃഹത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ വീട്ടിലെത്തിയ ലത്തീഫ് പുലർച്ചെ 4.45 ഓടെയാണ് മരണപ്പെട്ടത്.ഇദ്ദേഹത്തിന്റെ ഭാര്യയും, ഭാര്യവീട്ടുകാരുമായി സാമ്പത്തിക വിഷയത്തിലടക്കം തര്‍ക്കമുണ്ടായിരുന്നു. രാത്രി വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. അയല്‍വാസികളെത്തി നോക്കിയപ്പോള്‍ ലത്തീഫിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പോലീസ് സ്ഥലത്തെത്തി ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
26 ന് പറളിക്കുന്ന് കൊലപാതക കേസിലെ പ്രതിയായ ജസ്നയുടെ സഹോദരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പറളിക്കുന്ന് ലക്ഷം വീട് കോളനിയിലെ മടത്തൊടുക വീട്ടിൽ പരേതനായ ഹംസയുടെയും സാജിറയുടെയും മകൻ ജംഷീർ (27) ആയിരുന്നു മരിച്ചത്.