വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണം – കേരള കർഷക ഫെഡറേഷൻ
വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണം – കേരള കർഷക ഫെഡറേഷൻ
മാനന്തവാടി: വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ഗവൺമെന്റ് നടപടികളെടുക്കണമെന്ന് കേരള കർഷക ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം കൃഷിനാശം വന്ന് വിളവെടുപ്പ് പോലും നടത്താനാവാത്ത സാഹചര്യത്തിൽ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിജി ബേബി അധ്യക്ഷത വഹിച്ചു. ടി.കെ ഭൂപേഷ്, മാത്യു സേവിയർ, പി. രാമചന്ദ്രൻ, വി.വി ബെന്നി, പി.എൻ ബാലൻ, ടി.വി രഘു എന്നിവർ സംസാരിച്ചു.