വയനാട്ടിൽ ഫുട്‌ബോള്‍ ടര്‍ഫ് പ്രവർത്തനം രാത്രി 10 മണി വരെ മാത്രം – ജില്ലാ പോലീസ് മേധാവി
വയനാട്ടിൽ ഫുട്‌ബോള്‍ ടര്‍ഫ് പ്രവർത്തനം രാത്രി 10 മണി വരെ മാത്രം – ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: ജില്ലയില്‍ കായിക വിനോദത്തിനായി പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി 10 മണി വരെ മാത്രമെ പ്രവത്തിക്കാവൂ എന്ന് ജില്ലാ പൊലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ടര്‍ഫിലേക്ക് കളിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളില്‍ കറങ്ങി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികള്‍ അസമയത്ത് കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്.
അതിനാല്‍ ജില്ലയിലെ ഫുട്‌ബോള്‍ ടര്‍ഫുകള്‍ രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. ഫുട്‌ബോള്‍ ടര്‍ഫ് നടത്തിപ്പുകാര്‍ ഈ കാര്യം ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.