പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണം: സമസ്ത പ്രവാസി സെൽ വയനാട് ജില്ലാ കമ്മിറ്റി
പ്രവാസികളുടെ പുനരധിവാസം ഉറപ്പ് വരുത്തണം: സമസ്ത പ്രവാസി സെൽ വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: പ്രവാസികളുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണമെന്ന് സമസ്ത പ്രവാസി സെൽ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് പ്രവാസ മേഘലയിൽ നിന്നും തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിർവിധി പേരുണ്ട്. അവരുടെ ബുദ്ധിമുട്ടുകൾ പോലും കണ്ടില്ലെന്ന് നടിച്ചാണ് സർക്കാർ സംവിധാനം മുന്നോട്ട് പോകുന്നത്. ഇവരുടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും മുഴുവൻ പ്രവാസികളുടെയും പുനരധിവാസം സർക്കാർ ഉറപ്പ് വരുത്തണമെന്നും സമസ്ത പ്രവാസി സെൽ സംസ്ഥാന ചെയർമാൻ ആദ്യശേരി ഹംസകുട്ടി മുസ്ലിയാർ ആവശ്യപ്പെട്ടു.
സമസ്ത പ്രവാസി സെൽ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരന്നു അദ്ധേഹം. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാർ അധ്യക്ഷനായി. എസ് മുഹമ്മദ് ദാരിമി, ഖാസിം ദാരിമി, കെ.എൻ.എസ് മൗലവി, മൂസക്കുട്ടിനെല്ലിക്കാപമ്പ്, പി.സി ഉമ്മർ മൗലവി, ഇ.വി മുഹമ്മദ് അലി,മൊയ്തീൻ ഹാജി, അബ്ദുൽ ഖാദിർ മടക്കിമല, കെ.ടി.അബൂബക്കർ, അസീസ് മൗലവി, മുസ്തഫ മാടക്കര, അബ്ദു നാസർ മൈലാടി, ഷൗക്കത്ത് ഫൈസി, ഷംസുദ്ധീൻ നാലാം മൈൽ, അബ്ബാസ് മുസ്ലിയാർ, മമ്മൂട്ടി, ഉസ്മാൻ കൽപറ്റ, ഫൈസൽ ബീനാച്ചി സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി
പി.സി ഉമർ മൗലവി കുപ്പാടിത്തറ (പ്രസി)
അച്ചൂർ ഫൈസി, മുഹ്‌യിദ്ദീൻ കുട്ടി പിണങ്ങോട്, യൂസുഫ് ഫൈസി വാളാട്, വൈസ് പ്രസിഡന്റുമാരും ഖാസിം ദാരിമി ജനറൽ സെക്രട്ടറി. അസീസ് കൽപ്പറ്റ,
പി.ടി ഫറൂഖ് നായിക്കട്ടി, ഉസ്മാൻ കൽപ്പറ്റ ജോ: സെക്രട്ടറി. ഇ വി മുഹമ്മദ് അലി പരിയാരം വർക്കിങ്ങ് സെക്രട്ടറി. അബ്ദുൽ ഖാദർ മടക്കിമല ട്രഷറർ ആയും തിരഞ്ഞെടുത്തു.