തെരുവുനായ ശല്യത്തിന് പരിഹാരം വേണം; ഡിവൈഎഫ്ഐ പനമരം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി
*തെരുവുനായ ശല്യത്തിന് പരിഹാരം വേണം; ഡിവൈഎഫ്ഐ പനമരം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി*
പനമരം: പനമരം ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ കുട്ടികളും കാൽനട യാത്രികരും ചികിത്സയ്ക്കെത്തുന്ന രോഗികളും തെരുവുനായകളെ കൊണ്ട് ഏറെ ബുദ്ധിമുട്ടുകയാണ്. രാവിലെ മദ്രസയിൽ പോകുന്ന കുട്ടികൾക്കാണ് തെരുവു നായകളുടെ ശല്യത്തിൽ ഏറെ ബുദ്ധിമുട്ടുണ്ടാവാറുള്ളത്. അതിനാൽ തെരുവുനായ ശല്യത്തിൽ ഉടനടി പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്യ ടീച്ചർക്ക് നിവേദനം നൽകി. യൂണിറ്റ് സെക്രട്ടറി ഹബീബ് എം, പ്രസിഡണ്ട് അജ്മൽ റ്റി കെ, മുക്താർ ആര്യമ്പള്ളി, ഷാനവാസ് കെ എന്നിവർ പങ്കെടുത്തു.