സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 35,760 ആയി
1 min readസംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 35, 760
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4470 രൂപയും പവന് 35, 760 രൂപയുമാണ് ഇന്നത്തെ വില. ചൊവ്വാഴ്ച സ്വർണം പവന് 36,040 രൂപയായിരുന്നു. തിങ്കളാഴ്ച 36,600 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് നവംബർ 16നായിരുന്നു. 36,920 രൂപയായിരുന്നു പവന് അന്ന് രേഖപ്പെടുത്തിയത്. മൂന്ന്, നാല് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. 35,640 രൂപയായിരുന്നു ഈ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന്.
ഒക്ടോബർ മാസത്തിൽ 26നാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.
ദേശീയ തലത്തിലും സ്വർണവിലയിൽ കുറവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 1290 രൂപ കുറഞ്ഞ് 47,416 രൂപയായി കുറഞ്ഞു. രാജ്യത്തുടനീളം, സംസ്ഥാന നികുതികൾ, നിർമ്മാണ ചാർജുകൾ, എക്സൈസ് തീരുവകൾ എന്നിവ കാരണം സ്വർണ്ണത്തിന്റെ നിരക്ക് ഓരോ ദിവസവും മാറിമറിയുന്നു.
അതേസമയം, വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ഗ്രാം സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.