ഐഎസ് തീവ്രവാദ കേസ് ; വയനാട് സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവ്
ഐഎസ് തീവ്രവാദ കേസ് ; വയനാട് സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവ്
കൽപ്പറ്റ: ഐഎസ് തീവ്രവാദ കേസില്‍ വയനാട് സ്വദേശിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫറിനെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ചത്. കാസര്‍കോട് സ്വദേശികള്‍ക്കൊപ്പം ഐ.എസ് തീവ്രവാദ സംഘടനയില്‍ ചേരുന്നതിന് വേണ്ടി നാഷിദുള്‍ അഫ്ഗാനിസ്ഥാനില്‍ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു.
2018 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാഷിദുളിനൊപ്പം ഐ എസില്‍ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസില്‍ മാപ്പ് സാക്ഷിയായി. നിലവില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വര്‍ഷവും 10 മാസവും കഴിഞ്ഞാല്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനാകാമെന്ന് കോടതി അറിയിച്ചു.