മലബാർ വിപ്ലവം: വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി
മലബാർ വിപ്ലവം: വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി
സുൽത്താൻ ബത്തേരി: 1921ലെ മലബാർ വിപ്ലവത്തിന്റെ നൂറാം വാഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ വയനാട് ‘മാപ്പുസാക്ഷിത്വമില്ലാത്ത ചരിത്ര വായന’ എന്ന തലക്കെട്ടിൽ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. സുൽത്താൻ ബത്തേരി സ്വതന്ത്ര മൈതാനത്ത് സജ്ജീകരിച്ച ടിപ്പുസുൽത്താൻ നഗറിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ചരിത്രത്തെ വായിക്കുകയും മനസ്സിലാക്കുകയും അതിനെ സമകാലീക സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കാനും ഉപയോഗപ്പെടുത്തണമെന്നും മലബാർ സമരത്തിന്റെ ചരിത്ര സത്യങ്ങളെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും അംജദ് അലി ഇ.എം പറഞ്ഞു.
എസ് ഐ ഒ സംസ്ഥാന സെക്രട്ടറി അബ്ദുൽ വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ് ഐ ഒ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫർഹാൻ എ.സിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കൺവീനർ ജുബിൻ ഷാ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് അദീല കെ.കെ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ബിൻഷാദ് പിണങ്ങോട്, ജി.ഐ.ഒ ജില്ല പ്രസിഡന്റ് ഷാനില എം പി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.
ജമാഅത്ത് ഇസ്ലാമി ജില്ല പ്രസിഡൻ്റ് ടി.പി യൂനുസ് സമാപന പ്രഭാഷണം നിർവഹിച്ചു. ഇരുനൂറോളം വിദ്യാർത്ഥികൾ അണിനിരന്ന വിദ്യാർത്ഥി റാലിയിൽ മലബാർ സമരവും ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട പ്ലോട്ടുകൾ ശ്രദ്ധേയമായി. ജില്ല സെക്രട്ടറിമാരായ കെ.എസ് മുഹമ്മദ് അനസ്, ആർ.വി മുഹമ്മദ് ശക്കീബ്, ഇ.വി ദിൽബർ സമാൻ, ശുഐബ് മുഹമ്മദ് ആർ വി, കമ്മിറ്റിയംഗങ്ങളായ അബൂ അനസ്, കെ. ആബിദ് ഷാഹിദ്, ഇ.കെ ദിലാൽ ഹസൻ, ഉസാമ പി, അജ്മൽ എ.പി എന്നിവർ നേതൃത്വം നൽകി.