October 13, 2024

വയനാട്ടില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

Share

വയനാട്ടില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

മീനങ്ങാടി: വയനാട്ടില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഒരാഴ്ച മുന്‍പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാര്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റതായി ദീപുവിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു. 22 കാരനായ ദീപുവിനെക്കുറിച്ച്‌ നാട്ടുകാര്‍ക്കും എതിരഭിപ്രായമില്ല. സെക്കിളോടിക്കാന്‍ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പൊലീസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. എന്നാല്‍ ദീപുവിനെ ക്രൂരമയി മര്‍ദിച്ച്‌ കുറ്റം പൊലീസ് സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.