തൃശ്ശിലേരിയിൽ തെരുവ് നായകൾ ഫാമിനുള്ളിൽ കയറി 750 ഓളം കോഴികളെ കൊന്നു ; മുന്നൂറിലേറെ കോഴികൾക്ക് പരിക്ക്
തൃശ്ശിലേരിയിൽ തെരുവ് നായകൾ ഫാമിനുള്ളിൽ കയറി 750 ഓളം കോഴികളെ കൊന്നു ; മുന്നൂറിലേറെ കോഴികൾക്ക് പരിക്ക്
തൃശ്ശിലേരി : തെരുവ് നായകൾ ഫാമിനുള്ളിൽ കയറി എഴുന്നൂറ്റി അൻപത് കോഴികളെ കൊന്നു മുന്നൂറിലേറെ കോഴികൾക്ക് പരിക്ക്. പ്രവാസിയായ തൃശ്ശിലേരി ആനപ്പാറ അത്തിക്കൽ റോയിയുടെ ഉടമസ്ഥതയിലുള്ള കോഴികളെയാണ് ഇന്ന് പുലർച്ചെ തെരുവ് നായകൾ കൊന്നത്. ഇരുമ്പ് കമ്പിയുടെ നെറ്റ് തകർത്താണ് നായകൾ ഫാമിനുള്ളിലേക്ക് കയറിയത്.
പത്ത് ദിവസം കഴിഞ്ഞാൽ വിപണിയിൽ വിൽപ്പനക്കെത്തിക്കാൻ കഴിയുന്ന കോഴികളെയാണ് കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി റോയി പറഞ്ഞു.