തോൽപ്പെട്ടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ
തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു
1 min read
തോൽപ്പെട്ടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ
തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു
തോൽപ്പെട്ടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ
തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു. തോൽപ്പെട്ടി വാകേരി ആക്കൊല്ലി സന്തോഷ് (42) നാണ് പരിക്കേറ്റത്. ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. കാരമാട് എസ്റ്റേറ്റിലാണ് പട്ടാപകൽ എട്ടോളം വരുന്ന കാട്ടാനക്കൂട്ടം ഇറങ്ങിയത്. വനപാലകരോടൊപ്പം കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ കാട്ടാന തിരികെവന്ന് സന്തോഷിനെ ആക്രമിക്കുകയായിരുന്നു സന്തോഷിൻ്റെ നടുവിനും, നെഞ്ചത്തും, കാലിനും, കൈക്കുമാണ് പരിക്കേറ്റത്.
സന്തോഷിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.