December 5, 2024

ചീങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Share

ചീങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കണിയാമ്പറ്റ: മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി ഇറക്കത്തിൽ വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെ അപകടമുണ്ടായത്. കൽപ്പറ്റ – മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന തടത്തിൽ, അപ്പൂസ് എന്നീ സ്വകാര്യ ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികരായ 30 ഓളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. ഇവരെ കൽപ്പറ്റയിലെ ആശുപത്രികളിലേക്ക് കൊണ്ടു പോയി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.