ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ
ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്ന് മന്ത്രി അഹ്‌മദ് ദേവർകോവിൽ
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാഡമിയുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പടിഞ്ഞാറത്തറ: ധിഷണാപരമായ മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. ധാര്‍മ്മികതയില്ലാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും ലക്ഷ്യം തെറ്റുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാഡമിയുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ ധാര്‍മ്മിക മൂല്യങ്ങളുമായി കൂട്ടിയോജിപ്പിക്കല്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള വല്‍ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായി ഉണ്ടായ വൈജ്ഞാനിക വിസ്‌ഫോടനവും സൗകര്യങ്ങളും മൂലം കൈവന്നത് വലിയ നേട്ടമാണ്.
ലോക തലത്തിലുള്ള വിദ്യ ആര്‍ജ്ജിക്കാനും അവസരങ്ങള്‍ക്കും പുതിയ കാലത്ത് വാതായനം തുറന്നു. പക്ഷെ, ധാര്‍മ്മികതയില്‍ നിന്നു അകന്നു പോകുന്ന തലമുറ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന സങ്കടകരമായ അവസ്ഥയുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഉമ്മുൽ ഖുറാ ജനറൽ സെക്രട്ടറി പി.അബ്ദുൽ മജീദ് സഖാഫി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എം.പി.നൗഷാദ് അധ്യക്ഷത വഹിച്ചു.
കോളേജ് മാഗസിന്റെ പ്രകാശന കർമ്മം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു, കുന്നുമ്മൽ മൊയ്തു, ഹാരിസ് കണ്ടിയൻ, ഗഫൂർ ഞെർലെരി, സി.കെ.റഷീദ്, സാബിത് ചക്കര, ബഷീർ മുസ്‌ലിയാർ, ലത്തീഫ് അഹ്‌സനി, നൂർ മുഹമ്മദ് കല്ലാച്ചി, ഇബ്രാഹിം.കെ എന്നിവർ സംസാരിച്ചു.